മാട്ടായ ഉറൂസ് 2021 ഡിസംബർ 26 ന് സമാപിക്കും
പട്ടാമ്പി : പട്ടാമ്പി കൂറ്റനാട് റൂട്ടിൽ മാട്ടായയിൽ നടക്കുന്ന ശൈഖ് മുഹമ്മദ് മുഹ് യി ദ്ദീൻ ബുഖാരി (ഖ:സി) അവർകളുടെ 39-മത് ആണ്ട് നേർച്ചയും 47-മത് അജ്മീർ ഉറൂസും 2021 ഡിസംബർ 26 ന് സമാപിക്കും
നവംബർ 15 മുതൽ ആരംഭിച്ച പരിപാടികൾ ഡിസംബർ 25 -26 ദിവസങ്ങളിൽ നടക്കുന്ന വിവിധ ചടങ്ങുകളോടെയാണ് പരിസമാപിക്കുക
ഉറൂസിന്റെ ഭാഗമായി ഡിസം. 25 ശനിയാഴ്ച
11:00 am ശൈഖ് ബുഖാരി(ഖ.സി)മൗലിദ് 2:30 pm ബുർദ്ദ മജിസ് 4:00 pm അജ്മീർ ഉറൂസിന്റെ കൊടികയറ്റം
4:30 pm അജ്മീർ മൗലിദ് 6:30 pm സൂഫീവര്യൻമാരും സാദാത്തീങ്ങളും ആഷിഖീങ്ങളും സംബന്ധിക്കുന്ന സമൂഹ സിയാറത്ത് എന്നിവയും 8:00 pm നു നടക്കുന്ന പൊതു സമ്മേളനം സയ്യിദ് ഹുസൈൻ അബ്ദുൽ ഖാദർ അഹ്സനി അൽ ജിഫ്രി (ചാലിശ്ശേരി തങ്ങൾ ) ഉദ്ഘാടനവും ഉസ്താദ് മുനീർ അഹ്സനി കറുകപുത്തൂർ (സ്ഥലം ഖത്തീബ്&മുദരിസ്) സ്വാഗതവും ആശംസിക്കും . ചടങ്ങിൽ ഹാജി PP അഹ്മദ് ജലാലുദ്ദീൻ ബുഖാരി (രക്ഷാധികാരി)അധ്യക്ഷനായിരിക്കും . ഉസ്താദ് അബൂബക്കർ ഹുദവി മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നടത്തും തുടർന്ന് രാത്രി 12ന് മൗലിദ് രാത്രി 1 മണിക്ക് ദിഖ്ർ ഹൽഖ എന്നിവയും ഉണ്ടായിരിക്കും
ഡിസം. 26 ഞായർ ഉറൂസ് സമാപന ദിവസം സുബ്ഹ് നിസ്കാരാനന്തരം സമൂഹ സിയാറത്ത് &ഖത്തം ദുആ
രാവിലെ 6 മണിമുതൽ 9മണിവരെ ഭക്ഷണ വിതരണം എന്നിവയും ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു
nb ഉറൂസ് നഗറിലെത്താൻ പട്ടാമ്പി കുന്ദംകുളം റൂട്ടിൽ മാട്ടായ മഖാം സ്റ്റോപ്പിൽ ഇറങ്ങുക