പോലീസ് അറിയിപ്പ്
കേരളത്തില്‍ പ്രത്യേക ക്രമസമാധാന പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കോവിഡ് പ്രതിരോധ ജാഗ്രതയുടെയും ഭാഗമായി ആഘോഷ ദിവസങ്ങളായ ഡിസംബര്‍ 24, 25, 31, ജനുവരി 01 എന്നീ തിയ്യതികളില്‍ സാമൂഹ്യവിരുദ്ധ, ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാതെ ഇരിക്കുവാൻ പടക്കകടകൾ രാത്രി 7 മണിക്ക് ശേഷവും ഫുട്ബാൾ ടർഫ് മുതലായവ രാത്രി 9 മണിക്ക് ശേഷവും ഹോട്ടൽ തട്ടുകടകൾ എന്നിവ രാത്രി 10 മണിക്ക് ശേഷവും പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.
പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായും പാലിക്കേണ്ടതാണ്.