Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

MOIVESNEWS

നടന്‍ നസീറുദ്ദീന്‍ ഷാ ആശുപത്രിയിലെന്ന വാര്‍ത്തകള്‍ തള്ളി മകന്‍ വിവാന്‍

സുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന വാർത്തകൾക്ക് മറുപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബോളിവുഡ് നടൻ നസീറുദ്ദീൻ ഷായുടെ ഇളയമകൻ. സുഖവിവരങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദിയറിക്കുകയും വീട്ടിൽ സുഖമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നടന്റെ ഇളയമകൻ വിവാൻ ഷായും വാർത്തകൾക്ക് മറുപടിയെന്നോണം ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘എല്ലാം നന്നായിപോകുന്നു. ബാബാ സുഖമായിരിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് വരുന്ന വാർത്തകൾ വ്യാജമാണ്. അദ്ദേഹം ആരോഗ്യവാനായി തന്നെയിരിക്കുന്നു. ഈ സമയം ഇർഫാൻ ഭായിക്കും ചിൺടു ജീക്കും വേണ്ടി പ്രാർഥിക്കുന്നു.’

‘അവരെ ഓർത്തുപോകുകയാണ്. അവരുടെ കുടുംബങ്ങൾക്ക് ദൈവം ശക്തി കൊടുക്കട്ടെ. ഞങ്ങളുടെ എല്ലാം ഹൃദയത്തിൽ നിന്നുള്ള പ്രാർഥന അവരുടെ ഒപ്പമുണ്ട്. എല്ലാവർക്കും ഇതൊരു വലിയ നഷ്ടമാണ്’, എന്നാണ് വിവാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കുന്നവർക്ക് നന്ദി. താൻ വീട്ടിൽ ലോക്ക്ഡൗണിൽ കഴിയുകയാണെന്നും. വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്ന് നസീറുദ്ദീൻ ഷായും കൂട്ടിച്ചേർത്തു.രണ്ട് ബോളിവുഡ് താരങ്ങൾക്ക് പിന്നാലെ നടൻ നസീറുദ്ദീൻ ഷായും ശാരീരിക അവശതകളെതുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലാകെ ഇതിനെക്കുറിച്ച് ചർച്ചകളുണ്ടായതിനെ തുടർന്നാണ് ഇരുവരും മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.