ഒരേ സമയം 8 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ്‌കോള്‍ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്
നിലവില്‍ നാല് പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ കയിഞ്ഞിരുന്നില്ല. എന്നാൽ ഇനി വാട്സാപ്പിൽ എട്ടുപേർക്ക് വോയിസ് കാൾ ഗ്രൂപ്പിലും, വീഡിയോ കാൾ ഗ്രൂപ്പിലും പങ്കെടുക്കാൻ സാധിക്കും. അതായത് വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും എന്നുള്ളതാണ്.
കോവിഡ് ഭീതിയെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ഏകോപിപ്പിക്കാന്‍ പല കമ്ബനികളും ഗ്രൂപ്പ് കോളുകളിനെയാണ് ആശ്രയിക്കുന്നത്. നാലില്‍ കൂടുതല്‍ ആളുകളെ ഒന്നിച്ച് കോള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന വാട്ട്‌സ്‌ആപ്പിന്റെ പോരായ്മ മൂലം പല കമ്ബനികളും സൂം, ഗൂഗിള്‍ മീറ്റ്, സ്‌കൈപ്പ്, തുടങ്ങിയ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ആ ഒരു പോരായ്മ പരിഹരിക്കാനാണ് വാട്സ്ആപ്പ് ഗ്രൂപ്പ് കോൾ ചെയ്യുന്നത് 8 പേരെ ആക്കി കൂട്ടി വാട്ട്‌സ്‌ആപ്പ് പുതിയ അപ്‌ഗ്രേഡുമായി രംഗത്ത് എത്തിയത്. നേരത്തെ കമ്ബനി പുറത്തിറക്കിയ ബീറ്റ പതിപ്പില്‍ ഈ പുതിയ ഫീച്ചര്‍ ലഭ്യമായത് വാര്‍ത്ത ആയിരുന്നെങ്കിലും എല്ലാ വാട്സപ്പ് യൂസേഴ്സിന് ഈ ഒരു ഫീച്ചർ ലഭ്യമായിരുന്നില്ല. അതായത് വാട്സ്ആപ്പ് ബീറ്റാ വേർഷൻ ഉപയോഗിക്കുന്ന ആൾക്കാർക്ക് മാത്രമേ ഇപ്പോൾ ഈ ഫീച്ചർ ലഭിക്കുകയുള്ളൂ. അല്ലാത്തവർക്ക് ഇപ്പോഴും നാലുപേരെ വച്ച് മാത്രമേ ഗ്രൂപ്പ് കോൾ ചെയ്യാൻ സാധിക്കുകയുള്ളൂ.