യൂത്ത് ലീഗ് ത്രീഡേ മിഷന്റെ ഭാഗമായി എടത്തറച്ചോല ശുചീകരിച്ചു
കൊളത്തൂർ:മുസ്ലിം യൂത്ത് ലീഗ് ത്രീ
ഡേ മിഷന്റെ ഭാഗമായി മൂർക്കനാട് പഞ്ചായത്ത് യൂത്ത് ലീഗ് , വൈറ്റ് ഗാർഡ് അംഗങ്ങൾ മാലാപ്പറമ്പ് എടത്തറച്ചോല ശുചീകരിച്ചു.
മഴക്കാലത്തിന് മുന്നോടിയായി നാടും വീടും ശുചീകരിക്കുന്ന സംസ്ഥാന യൂത്ത് ലീഗ് കമ്മറ്റിയുടെ ത്രീ ഡേ മിഷൻ്റെ ഭാഗമായാണു മൂർക്കനാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി മാലാപറമ്പിലെ എടത്തറ ചോല ശുചീകരിച്ചത് .മഴക്കാലം തുടങ്ങിയാൽ പ്രകൃതിസ്നേഹികളുടെയും വിനോദ സഞ്ചാരികളുടെയും ഇഷ്ടകേന്ദ്രമായ എടത്തറച്ചോല കാടുകെട്ടിക്കിടക്കുകയായിന്നു. നിരവധി വിദ്യാർത്ഥികളാണു നീന്തൽ പഠിക്കാനും , വേനൽ കാലത്ത് മറ്റ് ആവശ്യങ്ങൾക്കുമായി എടത്തറച്ചോലയെ ആശ്രയിക്കുന്നു.
ശുചീകരണ പ്രവർത്തനം മങ്കട മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം ടി റാഫി തുടക്കം കുറിച്ചു .സക്കീർ കളത്തിങ്ങൽ, അൽത്താഫ് കൊളത്തൂർ ,അൻവർ ആന്തൂർ ,ഫൈസൽ മൂർക്കനാട് ,ഷമീർ കൊളത്തൂർ ,താജുദ്ധീൻ ആസാദ്, നിഫാദ് കീഴ്മുറി, നബീൽ, മിഖ്ദാദ്, ഷിബിലി കണക്കയിൽ, അമീൻ, സാദിക് ഓണപ്പുട ,ഷമീം ,ബഷീർ ,മജീദ് തുടങ്ങിയവർ പങ്കെടുത്തു